ഓട്ടോറിക്ഷകളിൽ വൃക്കരോഗികളെ സഹായിക്കാനായി രാപ്പകലില്ലാതെ പായുകയാണ് കലൂർ ഓട്ടോക്കൂട്ടം. 2015 ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ‘ഓട്ടോക്കൂട്ടം’ എന്ന കലൂർ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി സൗജന്യ കാരുണ്യ യാത്ര, ഡയാലിസിസ് ചെയ്യുന്നവർക്ക് ഈ ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓട്ടോക്കൂട്ടം വർഷങ്ങളായി നടത്തുന്നത്. ഓട്ടോക്കൂട്ടത്തിന്റെ 25 ഓട്ടോറിക്ഷകളിലായി 5 വർഷത്തിനിടെ 6500 ഓളം വൃക്കരോഗികൾക്കാണ് നഗരത്തിൽ ഇവർ സൗജന്യ യാത്ര ഒരുക്കിയത്. വൃക്ക രോഗികൾക്ക് കലൂർ ഓട്ടോക്കൂട്ടത്തിനെ സമീപിക്കാം. ഫോൺ :9895929992, ലഭിക്കുന്ന അപേക്ഷകളിൽ മുൻഗണനാക്രമത്തിൽ സഹായങ്ങൾ നൽകും. കഷ്ടപ്പാടിനിടയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് കലൂർ ഓട്ടോക്കൂട്ടത്തെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. വൃക്ക രോഗിയാണെന്നുള്ളതിന്റെ തെളിവ് ഹാജരാക്കിയാൽ തങ്ങളുടെ ചെറിയ വരുമാനത്തിന്റെ ഒരു വിഹിതം ഓട്ടോക്കൂട്ടം നൽകും. മൂന്നര വയസ്സുകാരിയുടെ വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയയ്ക്കു വേണ്ടി ഏകദേശം 3 ലക്ഷത്തോളം രൂപയാണവര് കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ചത്. അങ്ങനെ നിരവധി വൃക്ക രോഗികൾക്ക് സഹായങ്ങൾ ഇവർ നൽകിയിട്ടുണ്ട് ഓട്ടോയിൽ ഘടിപ്പിച്ച സഹായപ്പെട്ടിയിൽ യാത്രക്കാർക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. അത് സുരക്ഷിതമായി രോഗികളുടെ കൈകളിലിവര് എത്തിക്കും. കലൂർ ജങ്ഷനിൽ നിന്ന് കതൃക്കടവ് തിരിയുന്ന റോഡിലെ ഓട്ടോ സ്റ്റാൻഡിന്റെ സമീപത് അപേക്ഷ ബോക്സും സ്ഥാപിച്ചിട്ടുണ്ട്. ധനസഹായം ആവശ്യമുള്ളവർക്ക് അതിൽ അപേക്ഷകൾ സമർപ്പിക്കാം. Kaloor ‘autokkoottam’ helping kidney patients The Kaloor ‘Autokkoottam’, a group of auto rickshaw drivers is running day and night to help the kidney patients in auto rickshaws. In 2015, a group of Kaloor auto drivers, ‘Autokuttam’ was launched for philanthropic activities. Over the years, autokkoottam have been doing many philanthropic activities, including a free compassionate trip for kidney transplants and a free traveling on these autos for dialysis patients. In the last 5 years, the group’s 25 auto rickshaws have provided free travel to 6500 kidney patients. Kidney patients can approach Kaloor Autokkoottam. Phone: 9895929992 Passengers can deposit money at the auto assisted box. An application box has been set up near the auto stand on the road leading to Kathrikadavu from Kaloor junction. Those who need financial assistance can submit their applications.
വൃക്കരോഗികൾക്ക് കൈത്താങ്ങായി ഓട്ടോക്കൂട്ടം
previous post