മഹാത്മാ ഗാന്ധിയുടെ ആദ്യകാല ജീവിതം മുതൽ ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതു വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ സംഭവ പരമ്പരകൾ കോർത്തിണക്കി ഗാന്ധി ചിത്രപ്രദർശനം. തിരുവാങ്കുളം നഗരസഭ ഹാളിൽ നടന്ന ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് ഗാന്ധി ചിത്രപ്രദർശനം സംഘടിപ്പിച്ചത്.കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യുറോയാണ് പ്രദർശനം ഒരുക്കിയത്.
ചിത്രങ്ങൾക്കെപ്പം അവയുടെ വിവരണവും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഇംഗ്ലണ്ട് സന്ദർശനം, ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധി, ഉപ്പ് സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം, ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് , തൃപ്പൂണിത്തുറ തുടർ വിദ്യാ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്ശനം ഒരുക്കിയത്.
ഓർമകളിൽ ഗാന്ധി ചിത്ര പ്രദർശനം
previous post