ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ പ്രായമുള്ളവർക്കായി ഒരു ദിവസം നീണ്ടു നിന്ന പരിപാടി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എസ് സുഹാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടി പ്രിയങ്ക, സാജൻ പള്ളുരുത്തി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നുമായി ആയിരത്തോളം മുതിർന്നവർ സാംസ്കാരിക പരിപാടികളുടെ ഭാഗമായി.
പ്രായത്തിന്റെ കുറവുകളെ മറന്ന് മോണോ ആക്റ്റ്, സ്കിറ്റുകൾ, ഡ്യുയറ്റ് ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങി വ്യത്യസ്തമായ നിരവധി പരിപാടികളിൽ ഇവർ പങ്കെടുത്തു. ചിരിച്ചും ആഹ്ലാദിച്ചും കൂകിവിളിച്ചും പരസ്പരം ആലിംഗനം ചെയ്തും, പഴയ കാലങ്ങളെ അവർ തിരികെ കൊണ്ടുവന്നു. ഒരു കോളേജ് പരിപാടിയുടെ വേദിപോലെയായിരുന്നു ടൗൺ ഹാൾ.
പ്രായമായവർക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളും സമാന സാംസ്കാരിക പരിപാടികളും വയോമിത്രം സംഘടിപ്പിക്കാറുണ്ട്.
ആടിയും പാടിയും,ഓർമകളിൽ ഒരു ദിനം കൂടി
previous post