70
ഇടപ്പളി കേരള മ്യൂസിയത്തിൽ ഈ മാസം 24 മുതൽ ഒരു മാസത്തിന് മുകളിൽ നീണ്ടു നിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും ക്യാമ്പ് പ്രവർത്തിക്കുക. .
പൂക്കുല നിർമ്മാണം ക്ലേ മോഡലിംഗ്, വേസ്റ്റ് പേപ്പറിൽ നിന്ന് അലങ്കാര വസ്തുക്കളുടെ നിർമ്മാണം, പോട്ട് പെയിന്റിംഗ്, കാലിഗ്രഫി, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളാണ് നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾക്കായി 8129051880, 8129051881 എന്നീ നമ്പറുകളിൽ ബന്ധപെടുക.