മുസിരിസ് പൈതൃക പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ‘എൻ്റെ പൈതൃകം’ എന്ന പേരിൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി , പെൻസിൽ ചിത്രരചനാ മത്സരം നടത്തുന്നു.
വിജയികൾക്ക് 15,000 10,000, 5,000 രൂപ വീതം ക്യാഷ് അവാർഡുകളും സെർട്ടിഫിക്കറ്റുകളും നൽകും. മത്സര കാലാവധി മെയ് മാസം അഞ്ചാം തിയതി വരെയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9037 252480, & 80750 73938 എന്നീ നമ്പറുകളിൽ ബന്ധപെടുക.
അതേ സമയം ഇന്നലെ മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലോക പൈതൃക ദിനം ആഘോഷിച്ചു. പറവൂർ ജൂതപ്പള്ളിയിൽ വെച്ചു നടന്ന പരിപാടിയിൽ കേരള ഗൈഡ്സ് ഫെഡറേഷനിലെ വിവിധ ജില്ലകളിൽ നിന്നുള്ള സർക്കാർ അംഗീകൃതരായ 15 ഓളം ഗൈഡുകൾ സംബന്ധിച്ചു. ചടങ്ങ് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന “എൻെറ പൈതൃകം” മൊബൈൽ ഫോട്ടോഗ്രഫി-പെൻസിൽ സ്കെച് മത്സരത്തിന്റെ ലോഗോ പ്രകാശനവും നടന്നു. പരിപാടിയിൽ മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ഗൈഡസ് ഫെഡറേഷൻ ഭാരവാഹികളായ സി കെ സ് മൂർത്തി, റ്റെഡ് ടോണി, മ്യൂസിയം മാനേജർമാരായ കെ ബി നിമ്മി, സജ്ന വസന്തരാജ്, ഡോ.മിഥുൻ സി ശേഖർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിനു ശേഷം കൊടുങ്ങലൂർ-പറവൂർ മേഖലയിലെ മുസിരിസ് മ്യൂസിയങ്ങളിലേക്കു ഗൈഡുകൾക്ക് കോവിട് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള പ്രത്യേക പ്പൈതൃക ബോട്ട് സവാരിയും ഒരുക്കിയിരുന്നു.