ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പതിനൊന്ന് സ്ക്രീനുകളുമായി സിനിപോളിസ് മൾട്ടിപ്ളെക്സ് എറണാകുളം എം ജി റോഡിലെ സെൻ്റെർ സ്ക്വയർ മാളിൽ ഈ മാസമാദ്യം മുതൽ പ്രദർശനം പുനരാരംഭിച്ചു.. നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിലെ സിനിമാപ്രേമികൾക്കിടയിൽ ആവേശം വിതറി കൊണ്ട് പുതു മലയാള റിലീസ് ചിത്രങ്ങൾക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും മറ്റും വിവിധ സ്ക്രീനുകളിലായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. 2015 ൽ മാൾ പ്രവർത്തനമാരംഭിച്ച അവസരത്തിൽ തന്നെ പ്രദർശനനമാരംഭിച്ച സിനിപോളിസ് തിയറ്ററുകൾ ചില സാങ്കേതിക കാരണങ്ങളാൽ 2017 ൽ താത്കാലികമായി പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു
മാളിലെ ആറാം നിലയിലാണ് മൾട്ടിപ്ളെക്സ് തിയറ്ററുകൾ പ്രവർത്തിക്കുന്നത് ഇതിൽ മൂന്നെണ്ണം വി ഐ പി വിഭാഗത്തിലുള്ളതാണ്. ആധുനിക ടിക്കറ്റ് കൗണ്ടറുകൾ, നവീകരിച്ച ഭക്ഷണ ശാലകൾ, ഡിസ്പ്ലേ സിസ്റ്റം, വിശാലമായ ലോബി ആകർഷകങ്ങളായ കിയോസ്കുകൾ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ മാളിലെ പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറുകളും താമസിയാതെ തുറക്കുന്നതോടെ കൂടുതൽ ചലച്ചിത്ര പ്രേമികൾ ഇവിടേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ
കൊച്ചിയിലെ തിയറ്ററുകളിൽ വീണ്ടും സിനിമതരംഗം ആഞ്ഞടിക്കുന്ന സമയത്താണ് മെക്സിക്കൻ ബഹു രാഷ്ട്ര തിയറ്റർ മൂവി ശൃഖലയായ സിനിപോളിസ് ഏറെ കാലത്തിന് ശേഷം സജീവമാകുന്നു എന്ന വാർത്ത സിനിമാ മേഖലക്ക് മറ്റും പ്രതീക്ഷ നൽകുന്നതാണ്.