എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സത്യജിത്ത് റേയുടെ ജന്മശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്ത സെൻ്റെർ ഫോർ ക്രീറ്റിവിറ്റിയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന “ദി സത്യജിത്ത് റേ സെന്റിനറി ഷോ’ ക്ക് തുടക്കമായി. പരിപാടിയുടെ ഉൽഘാടനം വ്യവസായ മന്ത്രി പി രാജീവ് ഓൺലൈനിലായി നിർവഹിച്ചു. മേയർ എം അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സത്യജിത് റേയുടെ കത്തുകൾ, തിരക്കഥകളെ കുറിച്ചുള്ള കുറിപ്പുകൾ, ആദ്യകാല ലഘു പ്രസിദ്ധീകരണങ്ങൾ, ഷൂട്ടിങ് സ്ഥലത്തെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമായ ‘ശത്രന്ജ കി ഖിലാഡി’ എന്ന ചിത്രത്തിൽ അഭിനേതാക്കൾ ഉപയോഗിച്ച രാജകീയ വസ്ത്രങ്ങൾ, എന്നിങ്ങനെ വളരെ കൗതുകകരമായ ഒട്ടേറെ കാഴ്ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോക പ്രശസ്ത കലാകാരന്മാരും സിനിമാ പണ്ഡിതരും പങ്കെടുക്കുന്ന ടോക്ക് ഷോകളും റേയുടെ സിനിമകളുടെ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന മേളയിൽ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവാദങ്ങളും ഉണ്ടായിരിക്കും. ഒക്ടോബര് 23 ന് ഷാജി എൻ കരുൺ, ഗൗതം ഘോഷ്, ഗിരീഷ് കാസറവള്ളി എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചയും ഉണ്ടാകും.
ദർബാർ ഹാളിൽ സത്യജിത്ത് റേ ജന്മശദാബ്ധി പ്രദർശനം
151
previous post