125
ഒരു മാസത്തോളം നീളുന്ന സത്യജിത്ത് റേ മഹോത്സവിന്റെ ഭാഗമായുള്ള റേയുടെ തന്നെ വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രദർശനം ഇന്നുമുതൽ എറണാകുളം ദർബാർ ഹാൾ ആര്ട്ട് ഗാലറിയിൽ ആരംഭിക്കുന്നു. ആറു സിനിമകളാണ് ഇതിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നത് മഹോത്സവത്തോടനുബന്ധിച്ച റേ സിനിമകളുടെ ഒറിജിനൽ പോസ്റ്ററുകളും വസ്ത്രാലങ്കാരങ്ങളും, സ്വന്തം കൈപ്പടയിലെ കത്തുകളും ലോബി കാർഡുകൾ, ഷൂട്ടിംഗ് സ്ഥലത്തെ ഫോട്ടോകൾ എന്നിവയുടെ പ്രദർശനവും ദർബാർ ഹാൾ ആര്ട്ട് ഗാലറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണിക്കാണ് പ്രദർശനം
ഒക്ടോബർ 8 – ദി ഇന്നർ ഐ (1972)
ഒക്ടോബർ 9 – ബാല (1976)
ഒക്ടോബർ 12 – അഗാന്തുക്ക് (1991)
ഒക്ടോബർ 19 – അപരാജിതോ (1956)
ഒക്ടോബർ 22 – ശാത്രന്ജ കെ ഖിലാഡി (1977)
ഒക്ടോബർ 23 – മഹാനഗർ (1963)