232
കൊച്ചി-ഇസ്രായേൽ വിമാന സർവീസിന് തുടക്കമായി .ഇസ്രായേലിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനമായ ആർകിയ അയർലൈൻസിന് സിയാലിന്റെ നേതൃത്വത്തിൽ ജലഹാര വരവേൽപ്പാണ് നൽകിയത്.
രാവിലെ 10 മണിക്ക് ടെൽഅവീവിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ ജീവനക്കാർക്കും യാത്രക്കാർക്കും ഒപ്പേറഷൻസ് ജെനറൽ സി ദിനേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.152 യാത്രക്കാരും 20 ജീവനക്കാരുമാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത് .പുതിയ വിമാന സർവീസ് ആഴ്ച്ചയിൽ 2 വീതമാണ് ഉണ്ടാവുക. വിശുദ്ധ നാട് തീർത്ഥാടകർക്ക് പുതിയ സർവീസ് ഏറെ സഹായകരമാകും.