203
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ട്രോപ്പിക്കൽ ടൈറ്റൻസ്(നടുഭാഗം ചുണ്ടൻ) ഒന്നാമതെത്തി. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന 3 ലീഗ് മത്സരങ്ങളിലും നടുഭാഗം ചുണ്ടനാണ് ഒന്നാം സ്ഥാനം.വാശിയേറിയ പോരാട്ടത്തിനൊടുവിൽ ട്രോപ്പിക്കൽ ടൈറ്റൻസ് 55 പോയിന്റുമായി ഒന്നാം സ്ഥാനം നേടിയപ്പോൾ മൈറ്റി റോവേഴ്സ്, റെജിങ് റോവേഴ്സ് യഥാക്രമം 29, 27 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്ത് എത്തി.
ട്രോപ്പിക്കൽ ടൈറ്റൻസിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ മൈറ്റി റോവേഴ്സിന് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടിയ റെജിങ് റോവേഴ്സിന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു.
ഐ പി എൽ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച 12 വള്ളംകളി മത്സരത്തിൽ 4 -ആം മത്സരമായിരുന്നു പിറവത്ത് നടന്നത്.