Home Kochi happenings ആലുവ മെട്രോ – കൊച്ചി വിമാനത്താവളം ഫീഡർ ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും

ആലുവ മെട്രോ – കൊച്ചി വിമാനത്താവളം ഫീഡർ ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും

by Kochi Localpedia

ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു ഇലക്ട്രിക്ക് ബസ് സർവിസുകൾ തുടങ്ങുന്നു. സിയാൽ ഒന്നാം ടെർമിനലിൽ ഇന്ന് വൈകിട്ട് 5.30 ന് സിയാൽ എം.ഡി. വി.ജെ. കുര്യൻ,കെ.എം.ആർ.എൽ. എം.ഡി. അൽകേഷ് കുമാർ ശർമ്മ എന്നിവരുടെ സാനിധ്യത്തിൽ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്യും. പവന ദൂത് എന്ന് പേരിട്ടിരിക്കുന്ന ഫീഡർ സർവീസുകൾ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് സമയവും യാത്രാച്ചിലവും കുറയ്ക്കാൻ സഹായകമാണ്. രാവിലെ 6 മുതൽ 10 വരെയുള്ള സമയത്താവും സർവീസ്. 2 ബസ്സുകൾ സർവീസിനുണ്ട്‌. 25 കിലോഗ്രാം വരെയുള്ള ല്ഗഗേജുകൾ അനുവദനീയമാണ്. ടിക്കറ്റ് നിരക്കുകൾ ഉടനെ പ്രഖ്യാപിക്കും.

Aluva Metro – Kochi Airport feeder bus services starts today
Electric bus services will be started by connecting Aluva metro station and Kochi airport. The, The bus service will be flagged off by Alkesh Kumar Sharma KMRL M D,and CIAL MD V.J. Kurian. The feeder bus service will be starting from 1st Terminal of CIAL at 5.30 pm. Feeder services, called Pavan Doot, help to reduce travel time and cost for travelers to the airport. The service is also available from 6 am to 10 am. There are 2 buses for service. Luggage up to 25 kg is allowed. Ticket prices will be announced soon.

You may also like