കാക്കനാട് ഇൻഫോപാർക്ക് റൂട്ടിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി കൊച്ചി മെട്രോ ഫീഡർ സർവിസുകൾ തുടങ്ങാൻ പദ്ധതിയിടുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള മെട്രോ ഫീഡർ സർവീസുകളുടെ മാതൃകയിലാവും ഇൻഫോപാർക്കിലേയ്ക്കും സർവീസുകൾ ആരംഭിക്കുക. മാർച്ചിൽ സർവീസ് തുടങ്ങാനാണു കൊച്ചി മെട്രോ ലക്ഷ്യം വയ്ക്കുന്നത്. വാഹനങ്ങളുടെ എണ്ണം സമയക്രമം എന്നിവയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ജീവനക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്താവും സർവീസുകൾ ആസൂത്രണം ചെയ്യുക. സ്വകാര്യ വാഹനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക.
Metro Feeder Services to Infopark
Feeder Services is being planned by Kochi Metro to address traffic problems on the Kakkanad Infopark route. Metro Feeder services to infopark will be operated in the same manner as the Nedumbassery airport. Kochi Metro aims to start service in March. No final decision has been taken on the number of vehicles and timing. The services will also be planned based on the facilities of the staff. Private vehicles are available for service.