എറണാകുളം പോലീസ് നിങ്ങളുടെ കൂടെ ഹാപ്പി @ ഹോമുമായി
കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം കെയറിൽ കഴിയുന്നവരുടെ വിവരങ്ങൾ അറിയുന്നതിനും അവരെ നിരീക്ഷിക്കുന്നതിനുമായി എറണാകുളം റൂറൽ ജില്ലാ പോലീസ് പുതിയ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്ത അപ്ലിക്കേഷനാണ് ഹാപ്പി @ ഹോം. ഈ ആപ്പ് ഹോം കെയറിൽ കഴിയുന്നവരെയും പോലിസിനേയും പരസ്പരം ബന്ധിപ്പിക്കുന്നു. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ ആപ്പ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രസ്തുത മൊബൈല്‍ നമ്പറിലേക്ക് 4 അക്ക OTP അയയ്ക്കുകയും, അത് ഉപയോഗിച്ച് അപ്ലിക്കേഷൻ ലോഗിൻ ചെയ്യാനും സാധിക്കുന്നതാണ്.
ഹോം കെയറിൽ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യാവസ്ഥ ആപ്പ് വഴി അറിയാൻ കഴിയും. ഇവർക്ക് അടിയന്തിര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ മെഡിക്കൽ സൗകര്യം ലഭ്യമാക്കുകയും ചെയ്യും. എത്ര ദിവസം ഹോം കെയറിൽ കഴിഞ്ഞു എന്നും, ഇനി എത്ര ദിവസം കൂടി കഴിയേണ്ടി വരുമെന്നും ഇതിലൂടെ അറിയാൻ സാധിക്കും. പെട്ടെന്ന് സഹായം ആവശ്യമായി വന്നാൽ എസ്.എം.എസ് മെസേജ് അയക്കാനും കഴിയും. ബന്ധപ്പെട്ട സ്റ്റേഷൻ വഴി നടപടിയും പരിഹാരവും ഉണ്ടാക്കും. ആപ്പ് വഴി ഹോം കെയറിൽ കഴിയുന്നവരുടെ ലൊക്കേഷൻ അറിയാനും ആപ്പ് സഹായിക്കും. ഇതു വഴി ഇവരെ കണ്ടെത്തി സഹായിക്കാൻ കഴിയും. റിസൽട്ട് പോസിറ്റീവ് ആകുന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും ഇവരുടെ മുൻ യാത്രകൾ മനസിലാക്കുന്നതിനും ഉപകരിക്കും.
പോലിസ്, ദിശ, ജെ.എച്ച്.ഒ , മെന്റൽ കൗൺസിൽ, ഭക്ഷണ വിതരണം, കൊറോണ കൺട്രോൾ എന്നിവയുടെ ടെലഫോൺ നമ്പറുകളും ഇതിൽ ലഭ്യമാണ്. .ഹോം കെയറിൽ കഴിയുന്നവർക്ക് ഏത് സേവനമാണോ വേണ്ടത് അത് തിരഞ്ഞെടുക്കാം. പോലിസുദ്യോഗസ്ഥർക്കും പേജിലേക്ക് മെസേജ് അയക്കാം. പ്രധാന അറിയിപ്പുകളും ആപ്പ് വഴി ലഭ്യമാകും . പ്ലേ സ്റ്റോർ വഴിയും ആപ്പ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ്പ് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകുന്നതിനും ജില്ലാ പോലിസ് ആസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ
https://happyathome.web.app/ എന്ന ലിങ്കിൽ കയറുക.
Ernakulam Police with you Happy @ Home
Happy @ Home is a new app designed by the Ernakulam Rural District Police to track and track home care providers in the context of the Covid-19 virus epidemic. This app connects people who are in home care and the police. This app is registered using the user’s mobile number. The 4-digit OTP is sent to the mobile number and the application can be logged in. WhatsApp can track daily health status of home caregivers. In case of an emergency, they will be provided with immediate medical care.
It will tell you how many days you have spent in home care and how many more days you will have. If you need help immediately you can send an SMS message. Action and remedy shall be made by the concerned station. WhatsApp helps you to track the whereabouts of home care people through WhatsApp. This way we can help them find them. A route map for those who are likely to be positive will be used to understand their previous travels.
The telephone numbers of Police, Direction, JHO, Mental Council, Food Supply and Corona Control are also available. Home care providers can choose which services they want. Police officers can also send a message to the page. Important notifications are also available through WhatsApp. The app can be easily downloaded through the Play Store. The district police headquarters has made extensive arrangements to check the WhatsApp and make suggestions. To download the app