എറണാകുളം ടൂറിസം പ്രൊമോഷൻ കൗൺസിൽ ജില്ലയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എസി ബസ് സർവീസ് ആരംഭിച്ചു. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരെയും മറ്റു വിനോദ സഞ്ചാരികളെയും ആകർഷിക്കാനാണ് ടൂറിസം പ്രൊമോഷൻ കൌൺസിൽ പുതിയ ചുവടുവയ്പുമായി രംഗത്തെത്തിയത്. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാവും സാധാരണ ദിവസങ്ങളിൽ സർവീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ പോലെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സർവീസ് നടത്താൻ പദ്ധതിയുണ്ട്. ഹൈബി ഈഡൻ എം.പി. ബസ് സർവീസ് ഉദ്ഘടനം ചെയ്തു. ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേയ്ക്കും ഗൈഡഡ് ടൂറുകളും നടത്തും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള പാക്കേജിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് സന്ദർശിക്കാം. ഭക്ഷണം, വിവിധ ഇടങ്ങളിലെ പ്രവേശന ഫീസ് ബോട്ട് യാത്ര എന്നിവയുൾപ്പെടെ ഒരാൾക്ക് 1199 രൂപയാണ്. ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ഉണ്ട്. ഡച്ച് പാലസ്, ജൂത സിനഗോഗ്, സാന്ത ക്രൂസ് ബസിലിക്ക, സെന്റ് ഫ്രാൻസിസ് ചർച്, ചൈനീസ് ഫിഷിങ് നെറ്റ്, ഫോർട്ട് കൊച്ചി ബീച്ച്, കൊച്ചിൻ പോർട്ട് മാരിടൈം ഹെറിറ്റേജ് മ്യൂസിയം, മറൈൻ ഡ്രൈവ്, കേരള ഹിസ്റ്ററി മ്യൂസിയം, ലുലു മാൾ തുടങ്ങിയവ സന്ദർശിക്കാം. എല്ലാ മലയാളമാസവും ഒന്നാം തീയതി ശബരിമലയിലേയ്ക്കും സർവീസ് നടത്തും. ദർബാർ ഹാൾ ഗ്രൗണ്ടിൽ ബസ് ബുക്കിങ്ങിനായി കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. കൂടാതെ WWW.keralamtours.com എന്ന സൈറ്റിലൂടെയും ഓൺലൈൻ ആയി ബുക്ക് ചെയ്യാം.
Tourism Promotion Council with AC Bus Service
Ernakulam Tourism Promotion Council has started an AC bus service to visit various tourist destinations of the district. The Tourism Promotion Council has taken a new step to attract more tourists and tourists from outside the district. On regular days, the service will be available to tourist destinations in the city. It also plans to take tourists to Munnar on Saturday and Sunday. The bus service was inaugurated Hibi Eden MP. Guided tours to Fort Kochi and Mattancherry are also planned. Tourists can visit various centers in the city from 8 am to 6 pm. The cost is Rs.1199 per person including meals and entrance fee for various places and boat trip. Group bookings have special discounts and benefits. You can visit the Dutch Palace, Jewish Synagogue, Santa Cruz Basilica, St. Francis Church, Chinese Fishing Net, Fort Kochi Beach, Cochin Port Maritime Heritage Museum, Marine Drive, Kerala History Museum and Lulu Mall. The service will begin on the first day of every month at Sabarimala. The counter has been opened for bus booking at the Durbar Hall ground. You can also book online at WWW.keralamtours.com.