Home Kochi happenings കൃതി ബുക്ക് ഫെസ്റ്റിൽ തിരക്ക് വർധിക്കുന്നു

കൃതി ബുക്ക് ഫെസ്റ്റിൽ തിരക്ക് വർധിക്കുന്നു

by Kochi Localpedia

85 ആം വയസിൽ കവിതാ സമാഹാരം പുറത്തിറക്കി ശ്രീ എ കെ പുതുശ്ശേരി

മറൈൻ ഡ്രൈവിൽ തുടരുന്ന കൃതി ഫെസ്റ്റിൽ ഇന്ന് നിരവധി പുസ്തങ്ങളുടെ പ്രകാശന കർമ്മങ്ങൾ നിർവഹിക്കപെട്ടു. ശ്രീ ജോസഫ് മാത്യു ആഞ്ഞിലവേൽ രചിച്ച ‘ദൃശോത്സവ’ ത്തിന്റെ പ്രകാശനം ശ്രീ എ കെ പുതുശ്ശേരി നിർവഹിച്ചു. ‘കുട്ടാപ്പു’ എന്ന ബാലസാഹിത്യത്തിന്റെ ആദ്യ ഇംഗ്ലീഷ് പതിപ്പ് ശ്രീ സി പി പള്ളിപ്പുറം പുറത്തിറക്കി. ആരിഫ് ഖാൻ ആണ് ഇംഗ്ലീഷ് വിവർത്തനം തയാറാക്കിയത്.

സാഹിത്യ രചനകൾക്ക് പ്രായം ഒരു തടസമല്ല എന്ന് ആസ്വാദകരെ പലതവണ ഓർമ്മപെടുത്തിയിട്ടുള്ള ശ്രീ എ കെ പുതുശ്ശേരി, ‘ചാത്തൻകോട്ട’. എന്ന ഒരു കവിതാ സമാഹാരമാണ് രചിച്ചിരിക്കുന്നത്. 85 ആം വയസ്സിലെ ആദ്യ കവിത സമാഹാരത്തിന്റെ പ്രകാശനം ജസ്റ്റിസ് കെ സുകുമാരൻ ശ്രീ രമേശന് ആദ്യ പതിപ്പ് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ഇതോടപ്പം വിവിധ വേദികളിൽ 10 ൽ അധികം പുസ്തകങ്ങളുടെ പ്രകാശാനങ്ങൾ, പുസ്തക വായന എന്നിവ വ്യത്യസ്ത സമയങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു

നഗത്തിലെ വിവിധ കലാലയങ്ങളിലെ കുട്ടികളുടെ സാഹിത്യ-കലാ പ്രകടനങ്ങളും ഇതോടപ്പം പല വേദികളിലായി നടത്തപ്പെട്ടു

You may also like