ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നു.
ലോക്ക് ഡൗണിൽ ആരും വിശന്നിരിക്കാൻ പാടില്ല എന്നാണ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചണുകൾക്ക് തുടക്കമിടുന്നത്. ആദ്യ പടിയായി 82 പഞ്ചായത്തുകളിൽ 108 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും. എല്ലാം പഞ്ചായത്തുകളിലും ഇതിനായി പ്രത്യേക കോൾ സെന്ററുകളും ആരംഭിക്കും. സമൂഹ അടുക്കളയ്ക്കായുള്ള പലവ്യഞ്ജനങ്ങൾ സപ്ലൈകോ എത്തിക്കും.
കൊച്ചിയിൽ ഇതര സംസ്ഥാന തെഴിലാളികൾക്ക് മാത്രമായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണം ഒരുക്കുന്നതിന്റ പ്രധാന ചുമതല അവരുടെ കോൺട്രാക്ടർമാർക്ക് നൽകി.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ജില്ലയിൽ 20 കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചിരുന്നു.
രണ്ട് മാസത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെന്ന് സപ്ലൈകോ ഓഫിസർ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
more than 100 community kitchens are being set up in various panchayats in the district
In the case of a lockdown announcement the district
Community Kitchens are started in all wards of local bodies.
The Community Kitchens are being launched by the government’s decision that no one should go hungry in Lockdown. As a first step, 108 community kitchens will be set up in 82 panchayats. Special call centers will be set up in all Panchayats. Supplyco supplies a variety of items for the community kitchen.