207
കൊച്ചി ശസ്ത്ര സാങ്കേതിക സർവകലാശാല ‘റൂസ്സ’ പ്രോജക്ടിന്റെ കീഴിലുള്ള ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് ‘ (ഇ.ബി.എസ്.ബി ) ക്ലബ് ‘കോവിഡ് 19, ഇന്ത്യൻ അനുഭവങ്ങൾ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് അനുഭവങ്ങളും പ്രത്യാഘാതങ്ങളും ‘ എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.
മെയ് 4 ന് നടക്കുന്ന സെമിനാറിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അനുഭവങ്ങളും പ്രത്യാഘാതങ്ങളും വിദഗ്ധർ അവതരിപ്പിക്കും. ലൈവ് / വീഡിയോ റെക്കോർഡഡ് ഫോര്മാറ്റുകളിലായാണ് സെമിനാർ നടക്കുക. സെമിനാർ അവതരിപ്പിക്കേണ്ട പേപ്പർ 27 ന് ആകം ലഭിക്കണം. ebsb@cusat.ac.in എന്ന വെബ്സൈറ്റിൽ അയക്കുക.