ലോകം മുഴുവന്‍ ഭീതിപരത്തിക്കൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസിന്റെ വ്യാപനം തടയാനായി ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. വൃത്തിയായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻറെ പ്രധാന ലക്ഷ്യം.
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പായി Hand Sanitizer ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് break the chain കിയോസ്കുകള്‍ സ്ഥാപിക്കണം.
റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്ളാറ്റുകളും അവരുടെ കെട്ടിടങ്ങളുടെ കവാടങ്ങളില്‍ break the chain കിയോസ്കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകള്‍ വൈറസ് വിമുക്തമാണെന്ന് ഉറപ്പ് വരുത്തുകയും വേണം.
ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ break the chain ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
‘Break the chain’ campaign to stop Covid 19 outbreak
Health Department with ‘Break the Chain’ campaign to stop the spread of the Covid19 virus. The main goal of the Break the Chain campaign is to clean the hand, cleanse the person and effectively combat the spread of the Covid19 virus.
The health department has suggested that the campaign should be held in government and semi-government offices, PSUs, banks and private institutions. The Department of Health said that the hand sanitizer should be used and hands must wash with hand wash or soap.
To show this, break the chain kiosks at the entrance of all major offices.
Residential associations and flats must install break the chain kiosks at the entrances of their buildings and ensure that their homes and flats are free of virus.
Local bodies can take the lead in ensuring the use of soap and hand washing as part of the break the chain campaign in public places such as bus stops and markets. The health department said it would be working with youth organizations and NGOs to turn it into a two-week mass campaign.