നടിയും ചിത്രകാരിയും സംവിധായികയും, നിർമ്മാതാവുമായ ഷീല , കേരളത്തിലെ ഒരേയൊരു പ്രമുഖ ബിസിനസ്കാരി ഷീല കൊച്ചഔസേപ്പ് , നടനും സംവിധായകനും സ്റ്റേജ് പ്രോഗ്രാം നായകനും, മിനി സ്ക്രീനിൽ നിറഞ്ഞാടുന്ന, മിമിക്രി ലോകത്തെ കുലപതിയുമായ ശ്രീ കോട്ടയം നസീർ, എന്നീ പ്രശസ്തർ വരച്ച ചിത്രങ്ങൾക്ക് ഒപ്പം കേരളത്തിലെ പ്രഗല്ഭരായ 15 ചിത്രകാരി, ചിത്രകാരന്മാരുടെ ചിത്രങ്ങൾ ഈ പ്രദർശന ത്തിലൂടെ , കല ജനകീയമാക്കി ജനങ്ങളിൽ എത്തിക്കുന്ന ഒരു അപൂർവ്വ സംഗമമായിരിക്കും ‘Art Mart – 2020’ ആലുവയുടെ ഹൃദയഭാഗത്ത്, മഹ്നാമി ഹെറിറ്റേജ് ഹോട്ടലിൽ 20.02.2020 മുതൽ ആരംഭിക്കുന്ന ഇൗ ചിത്ര പ്രദർശനോത്സവം , ഒരു മാസത്തിലേറെ നീണ്ടു നിൽക്കും.
കോമുസൺസിന്റെ നേതൃത്വത്തിൽ ആലുവ ബാങ്കേഴ്സ് ക്ലബും സംയുക്തമായി, സംഘടിപ്പിക്കുന്ന ഇൗ പ്രോഗ്രാം അണിയിച്ചൊരു ക്കുന്നത് കോമുസൺസ് സാരഥി ആസിഫ് അലി കോമുവാണ്.
20.02.2020 വൈകീട്ട് 5 മണിക്കാണ് ഉൽഘാടന ചടങ്ങ്.
ഇൗ പ്രദർശനോൽഘാടന ദിനത്തിൽ വൈകീട്ട് , 7 മണിക്ക് പ്രശസ്തനും, പ്രഗൽഭനായ ഉസ്താദ് അഷ്റഫ് ഹൈദ്രോസ്, ബാംഗ്ലൂർ , ശ്രീമതി നഫ്ല സജിദ് , സംഘവും അവതരിപ്പിക്കുന്ന ഗസൽ – ഖവാലി അരങ്ങേറും.
ചിത്രപ്രദശനത്തിനോടൊപ്പം ഇൗ സായം സന്ധ്യയിൽ നടക്കുന്ന സംഗീത വിരുന്നും എല്ലാവർക്കും സൗജന്യ പ്രവേശനത്തോടെയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതും.
കോമുസൺസിന്റെ
പതിവ് ശൈലിയിൽ എല്ലാവരെയും ഒത്ത് ചേർത്ത്, ഒരേ കുടകീഴിൽ, വൻ കൂട്ടായ്മയിൽ, ഒരൊറ്റ മനസ്സോടെ ഉൽഘാടന ചടങ്ങ് ഒരു പിടി പ്രമുഖരുടെയും, അഭ്യുദയകാംഷി കളുടെയും നിറസാന്നിദ്ധ്യ ത്തിൽ 5 മണിക്ക് തന്നെ നടക്കും.
പ്രദർശനോൽഘാടനാ ഘോഷത്തിന് ശേഷം വൈകീട്ട് 7 മണിക്ക് തന്നെ നിങ്ങൾക്കായി, ഞങ്ങൾ ഗസ്സൽ സംഗീത വിരുന്നോരുക്കും.
ഈ സായം സന്ധ്യയിൽ ഒരൽപ്പ സമയം ഇൗ ഗസൽ രാവാസ്വദിക്കാൻ എല്ലാവരും ഞങ്ങൾ സദയം ക്ഷണിക്കുന്നു.
ആസിഫ് അലി കോമുവും സംഘവും.