കോവിഡ് രോഗബാധയുടെ ഭീതി അകറ്റാനുള്ള തീവ്രയത്നത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളില്‍ വൈറസ് വ്യാപനമുണ്ടോ എന്നറിയാന്‍ മൊബൈൽ ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ദേശീയ ആരോഗ്യ ദൗത്യം, സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലുസീവ് ഡവലപ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് മൊബൈല്‍ ക്ലിനിക്കുകൾ ഉപയോഗിച്ചുകൊണ്ട് അതിഥി തൊഴിലാളികൾക്ക് അവരുടെ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തുന്നത്. ബന്ധു എന്നാണ് ഈ മൊബൈല്‍ ക്ലിനിക്കിന് പേരിട്ടിരിക്കുന്നത്.
പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ഈ മൊബൈൽ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു ഡോക്ടർ, രണ്ടു നഴ്സുമാർ , ഫാര്മസിസ്റ് എന്നിവരുടെ സേവനം ആണ് ക്ലിനിക്കിൽ ലഭിക്കുക.
നിലവിൽ ഈ യൂണിറ്റ് ജില്ലയിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി കൊറോണ പ്രാഥമിക രോഗ നിർണയ പരിശോധന നടത്തുകയാണ്. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സർക്കാർ മെഡിക്കൽ സംഘത്തിന് വിവരം കൈമാറും.
District Administration with ‘Bandhu’ Mobile Clinic in Guest Work Centers
The district administration is launching mobile clinics to check if there is a virus outbreak in guest workers as part of an intensified effort to ease the fear of Covide infection.
Under the aegis of the National Health Mission and a non-governmental organization, the Center for Migration and Inclusive Development, mobile workers use mobile clinics to check in and out of their camps. The mobile clinic is named ‘Bandhu’.
The mobile clinic is being carried out in collaboration with the primary health center in the area. The clinic is staffed by a doctor, two nurses and a pharmacist.
The unit is currently conducting a preliminary diagnosis of coronal infestations in the area where guest workers live. The government will immediately send the information to the medical team if they see the Covid symptoms