ആലുവ മഹാദേവ ക്ഷേത്രത്തിലും മനപ്പുറത്തും നടക്കുന്ന മഹാ ശിവരാത്രീ മഹോത്സവത്തോടനുബന്ധിച്ചു കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകൾ കൂടാതെ 21 രാത്രീ 10 മുതൽ രാത്രീ 1 വരെയും 22 ന് രാവിലെ 4 മുതൽ 6 വരെയും അധിക സർവീസുകൾ ഉണ്ടാവും. തൈക്കൂടം, വൈറ്റില, ജെ.എൻ.എൽ. സ്റ്റേഡിയം, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളുടെ പാർക്കിംഗ് സ്ഥാലനങ്ങളിൽ യാത്രക്കാർക്ക് വാഹങ്ങൾ പാർക്ക് ചെയ്യാം. കോട്ടയം, ആലപ്പുഴ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് തൈക്കൂടം, വൈറ്റില മെട്രോ പാർക്കിംഗ് ഉപയോഗിക്കാം. കൊച്ചി സിറ്റിയിൽ നിന്ന് ആലുവ ഭാഗത്തേയ്ക്ക് പോകുന്നവർക്ക് കലൂർ ജെ.എൻ.എൽ. സ്റ്റേഡിയം മെട്രോ പാർക്കിങ്ങിൽ വാഹനങ്ങൾ പാർക്ക് ചെയ്തു മെട്രോയിൽ യാത്ര ചെയ്യാം.
Aluva Shiva Rathree; Metro will operate additional services
Kochi Metro will conduct additional services during the Maha Shivaratri Mahotsavam at Aluva Mahadeva Temple and Manapuram. Additional services will be available from tomorrow 10 pm to 1 am and from 4 am to 6 am on June 22nd. Travelers can park their vehicles in the parking areas of Thaikkudam, Vyttila and JNL stadium and the Edappally metro stations. Those coming from Kottayam and Alappuzha can use the Thykoodam and Vyttila metro parking lots. Those travelling from kochi city to aluva could also park their vehicles in the stadium parking lot of metro.