ലോക്ഡൗണിനെ തുർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കുടുംബശ്രീവഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിക്ക് തുടക്കമായി. 2,000 കോടിയുടേതാണ് പദ്ധതി. അയൽക്കൂട്ടം അംഗങ്ങൾക്ക് അവരുടെ സാമ്പത്തിക സ്ഥിതിക്ക് ആനുപാതികമായി 5,000 രൂപ മുതൽ 20,000 രൂപ വരെ വായ്പ നൽകും.
2019 ഡിസംബർ 31-ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് ഇത് ലഭിക്കുക. ഒരു തവണയെങ്കിലും വായ്പ എടുത്തവർക്ക് അതേ ബാങ്കുകളും അല്ലാത്തവർക്ക് സേവിങ്സ് അക്കൗണ്ടുള്ള ബാങ്കുകളും മുഖേന വായ്പ നൽകും. ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പയുടെ പരിധി ഉയർത്തിയോ ഇത് അനുവദിക്കണം. പലിശ, തിരിച്ചടവിന്റെ കൃത്യതയിൽ സർക്കാർ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും.
ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് വായ്പാ കാലാവധി. അയൽക്കൂട്ടാംഗങ്ങൾ ഇ.എം.ഐ. ആയി തുക തിരിച്ചടയ്ക്കണം. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽനിന്ന് വേതനം, പെൻഷൻ എന്നിവ പറ്റുന്ന അയൽക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ അവർക്ക് വായ്പ ലഭിക്കില്ല. ഓണറേറിയം, സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവ ലഭിക്കുന്ന അയൽക്കൂട്ടാംഗത്തിനും വായ്പ കിട്ടും.
Govt. Gives loans upto Rs 20,000 for Kudumbasree member
The Kudumbashree has begun to help the Chief Minister with the help of a loan scheme to alleviate the financial woes of the lockdown. 2,000 crore. Neighboring group members will be given loans ranging from Rs 5,000 to Rs 20,000 depending on their financial status.
It will be available to members of the Kudumbasree Neighborhood Group formed before 31st December 2019. Those who have borrowed at least once will get loans through the same banks and banks with savings accounts. This should be allowed by banks as a new linkage loan or by raising the limits of existing loans. The government will make available to neighboring groups through Kudumbasree the accuracy of interest and repayment.
The loan period is 36 months including six months moratorium. Neighborhood members have been diagnosed with EMI. Payment of dues. Neighbors or family members who receive salaries and pensions from government and semi-government institutions do not get credit. Neighbors who receive an honorarium and social security pension also get a loan