കൊറോണ ബോധവത്കരണത്തിന് ആനിമേഷനും ഓൺലൈൻ
ക്വിസ്സും പോഷകാഹാര പാചകക്കുറിപ്പുകളുമായി വേറിട്ടൊരു മാതൃക നിർമ്മിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. വാട്സാപ്പ് വഴി ‘പോഷൺ വാണി’യിലൂടെ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം അനിമേഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ പ്രചാരണവും അവർ നടത്തുന്നു. സാമൂഹ്യ മാധ്യമങ്ങൾ ആയ വാട്സാപ്പും ഫേസ്ബുക്കും വഴിയാണ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. അങ്കണവാടിയിലെ കുഞ്ഞുങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, പ്രായമായവർ എന്നിവരെ കേന്ദ്രീകരിച്ചാണ് ആനിമേഷൻ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. വീടുകളിലേക്ക് പോഷകാഹാരം എത്തിക്കുന്ന അങ്കണവാടി ജീവനക്കാരിയും കുഞ്ഞും കുഞ്ഞിന്റെ അമ്മയും തമ്മിൽ നടത്തുന്ന കൊറോണയെക്കുറിച്ചുള്ള സംഭാഷണങ്ങളാണ് അനിമേഷൻ രൂപത്തിൽ തയ്യാറാക്കിയത്. കൊറോണ കാലത്ത് ജനങ്ങൾ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ആനിമേഷനിലൂടെ ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം സി-ഡിറ്റ് ആണ് അനിമേഷൻ നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ അവരുടെ പ്രിയപ്പെട്ട ആനിമേഷൻ കഥാപാത്രങ്ങളിലൂടെ നൽകിയാണ് കുട്ടികളിൽ ബോധവത്കരണം നടപ്പിലാക്കുന്നത്. കൊറോണയെപറ്റിയുള്ള പ്രാഥമിക കാര്യങ്ങൾ ജനങ്ങളിലെത്തിക്കാനാണ് ഓൺലൈൻ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകാഹാരങ്ങളുടെ പാചകക്കുറിപ്പുകളും വകുപ്പ് ദിവസവും പുറത്തിറക്കുന്നുണ്ട്.
Department of Women and Child Development with animations for children
Animation and online for corona awareness
State Department of Women and Child Development with a separate model for quizzes and nutrition recipes. They are also spreading awareness messages with the department led by WhatsApp through ‘Potion Vani’, as well as the Corona campaign using technology called animation. Messages are spread through social media such as WhatsApp and Facebook. The animated series is centered on infants, lactating mothers and elderly people in Anganwadi. The animated form is a conversation between an Anganwadi worker who is delivering nutrition to their homes and the coronation between the infant and the mother of the child. The main objective of this project is to bring to the attention of the people animated things during the Coronation. The animation is made by Thiruvananthapuram C-DIT. Awareness works in children by giving them instruction in their favorite animated characters. The online quiz is designed to make the public aware of the basics of Corona. The department also publishes nutrition recipes that are easy to prepare