കുഫോസിൽ മത്സ്യസംസ്‌ക്കരണ സംരംഭകത്വ പരിശീലനം
കുഫോസ്, നാഷണൽ ഇന്സ്ടിട്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റെൻഷൻ മാനേജ്‌മന്റ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മത്സ്യ സംസ്‌ക്കരണ സംരംഭകത്വ പരിശീലന പരിപാടി മാർച്ച് 9 മുതൽ 13 വരെ കുഫോസ് പനങ്ങാട് വെസ്റ്റേൺ ക്യാമ്പസ്സിലെ ഫിഷ് പ്രോസസിങ് വിഭാഗത്തിൽ നടക്കും. മത്സ്യ, സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ കയറ്റുമതി രംഗത്തു സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള പരിശീലനവും മാർഗനിർദേശങ്ങളും മത്സ്യ സംസ്ക്കരണം, ഉണക്ക മത്സ്യം തയ്യാറാകുന്ന ശാസ്ത്രീയ മാർഗ്ഗങ്ങൾ, ശാസ്ത്രീയ പാക്കിങ് രീതി തുടങ്ങിയ രംഗങ്ങളിൽ പ്രായോഗിക പരിശീലനവും ലഭിക്കും. വിവിധ സർക്കാർ ഏജൻസികൾ നൽകുന്ന സഹായങ്ങൾ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സംരംഭകത്വ പിന്തുണ, സംരംഭങ്ങൾ വിജയകരമായി നടത്തുന്നവരുമായി സംവാദം എന്നിവയുണ്ടാകും.35 പേർക്കാണ് അവസരം. താമസം, ഭക്ഷണം, യാത്ര ബത്ത എന്നിവ ലഭിക്കും.29 ന് മുൻപ് രജിസ്റ്റർ ചെയ്യണം.വെബ്സൈറ്റ്:WWW.kufos.ac.in കൂടുതൽ വിവരങ്ങൾക്കായി 9840927503 എന്ന നമ്പറിൽ ബന്ധപ്പെടുക.
Fisheries Entrepreneurship Training in Kufos
A free fish culture entrepreneurship training program, led by Kufos and the National Institute of Agricultural Extension Management, will be held from March 9 to 13 in the Fish Processing section of the Kufos Panangad Western Campus. Those interested in starting ventures in the field of fish and marine food processing will receive hands-on training and guidance, as well as practical training in the areas of fish processing, dried fish preparation, scientific packing. There will be assistance from various government agencies, entrepreneurship support from financial institutions, and discussions with successful entrepreneurs. Opportunity for 35 people. Accommodation, food ,travel and travel allavance are available. Must register before 29th. Website: WWW.kufos.ac.in Contact 9840927503 for more information.