216
കോറോണ ബാധിതരെ ആശുപത്രിയിലേയ്ക്കോ നിരീക്ഷണസ്ഥലത്തേക്കോ ആകാശമാർഗം എത്തിക്കാനായി എയർ ഇവാക്കുവേഷൻ പോഡ് വികസിപ്പിച്ച് നാവികസേന. കൊച്ചി ദക്ഷിണനാവികസേനാ ആസ്ഥാനത്തെ നേവൽ എയർക്രാഫ്ട് യാർഡിൽ രൂപകല്പന ചെയ്ത് നിർമിച്ച പോഡ് രാജ്യത്തെ വിവിധ നാവികസേനാ കേന്ദ്രങ്ങൾക്കും നൽകും. 50,000 രൂപ ചെലവിൽ നിർമിക്കുന്ന ഇത്തരം പോഡുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ 60 ലക്ഷം രൂപയോളം ചെലവുവരുമെന്ന് നാവികസേന അറിയിച്ചു. കോവിഡ് ബാധിതരെ ഈ പോഡിൽ കയറ്റി ആകാശ മാർഗം സുരക്ഷിത സ്ഥാനത്ത് എത്തിക്കാനാകും.
രോഗിയെ പൂർണ്ണമായും മൂടുന്ന തരത്തിലുള്ള സംവിധാനമായതിനാൽ പൈലറ്റുമാർക്കും മറ്റും അണുബാധയുണ്ടാകില്ല.