ലോക്ഡോണിൽ വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ച് കൊച്ചി സിറ്റി പൊലീസ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൊച്ചി സിറ്റിയുടെ അഭിമുഖ്യത്തിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കോവിഡ്-19 ചിത്രജാലകം എന്ന പേരിലാണ് ചിത്രരചനാ മത്സരം നടത്തുന്നത്.
കൊച്ചി സിറ്റിയിലെ വിദ്യാലയങ്ങളിലെ എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ‘ഞാനും ലോക്ക്ഡൗണും’ എന്ന വിഷയത്തിൽ എത്രി/ എ ഫോർ ഷീറ്റുകളിൽ വരയ്ക്കുന്ന ചിത്രങ്ങൾ 9746488983 എന്ന വാട്സ്ആപ് നമ്പറിൽ അയക്കണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.
ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 14ന് ആണ്. വിജയികൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാണങ്ങൾക്ക് പുറമെ മികച്ച 300 ചിത്രങ്ങൾക്ക് കിറ്റെക്സിന്റെ ഡിസൈനർ ബാഗുകൾ സമ്മാനമായി നൽകും.
ചിത്രം വരയ്ക്കുന്നതിനുള്ള പെയിന്റും ബ്രഷും മറ്റ് വസ്തുക്കളും അർഹരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പോലീസ് എത്തിച്ചുകൊടുക്കും.
City Police to organize Kovid-19 ‘Chithrakalaa Jalakam’
Kochi City Police organizes painting competition for students at home.
The Student Police Cadet Project is conducting a drawing competition under the aegis of Cochin City under the name of Kovid-19 Chitrajalakam.
Students from grades 8 to 10 in Kochi City schools can take part in the competition. The District Nodal Officer said that the subject of ‘Lockdown and me’ will be sent to the Whatsapp number 9746488983 for drawing on the N / A for sheets.
Deadline for sending pictures is April 14th. Winners will be rewarded with Kitex Designer Bags for the Top 300 in addition to the 1st and 2nd prizes.
Paint, brush and other materials for drawing the picture will be delivered to the eligible Student Police Cadets.