കോവിഡ് 19 ന്റെ വ്യാപനത്തോടെ എല്ലാവരും ഇപ്പോൾ വീട്ടിൽ കഴിയുകയാണ്. ചക്കയും കപ്പയും മാങ്ങയും കൊണ്ടുള്ള വിഭവങ്ങളും കൃഷിയുമെല്ലാമായി..
കൂടെ വിവിധ ചലഞ്ചുകളുമായി സോഷ്യൽ മീഡിയയും ലോക്ക്ഡൗൺ പ്രശ്നങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാൻ സഹായകമായിട്ടുണ്ട്. അത്തരത്തിലൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ലോക്ക്ഡൗണിൽ വീട്ടിലിരിക്കുന്ന കൗമാരക്കാരെ ഉദ്ദേശിച്ചാണിത്. കൂടെ ഗായകൻ വിധു പ്രതാപും ഭാര്യയും ചലഞ്ചിന്റെ വിശദവിവരങ്ങൾ തമാശ കലർന്ന രീതിയിൽ വീഡിയോ രൂപത്തിൽ കുട്ടികൾക്ക് പങ്കുവെച്ച് ആരോഗ്യ വകുപ്പിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളായിരിക്കുകയാണ്. കൗമാരക്കാരുടെ സർഗ്ഗാത്മകത ഉണർത്തുക എന്നതാണ് ഇത്തരത്തിലുള്ള ചലഞ്ചിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്.
പലഹാരം ഉണ്ടാക്കുന്ന 30 മിനിറ്റിൽ കവിയാത്ത വീഡിയോ #entesweetchallenge എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിൽ പങ്കുവയ്ക്കണം. ആരെങ്കിലും ഒരാളെ സഹായത്തിനായി നിങ്ങൾക്ക് വിളിക്കാം. ലോക്ക്ഡൗണിൽ നമ്മുടെ ആരോഗ്യവകുപ്പ് തന്ന ചലഞ്ച് ഏറ്റെടുക്കാൻ കൂട്ടുകാരെ നിങ്ങൾ തയ്യാറല്ലേ…. കൂടുതൽ വിവരങ്ങൾക്ക് :-
https://www.facebook.com/324875488250598/posts/714053845999425/