അടച്ചിടൽ മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട സിനിമ, ടെലിവിഷൻ കലാകാരന്മാർക്ക് സഹായ ധനത്തിനു കേരള ചലച്ചിത്ര അക്കാഡമിയിൽ അപേക്ഷിക്കണം. 1000 രൂപ വീതം രണ്ടുമാസം സഹായധനം നൽകുന്ന സമാശ്വാസ പദ്ധതി സാംസ്കാരിക വകുപ്പാണ് നൽകുന്നത്. മറ്റൊരു ആനുകൂല്യവും ലഭിക്കാത്ത നിർധനരായ കലാകാരന്മാർക്ക് മാത്രമാണ് അർഹത.
പത്തു വർഷമായി ചലച്ചിത്ര -ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന, കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരന്മാർക്കാണ് സഹായം.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ, ക്ഷേമനിധി ബോർഡിൽനിന്നോ പ്രതിമാസ ശമ്പളമോ സഹായ ധനമോ പെൻഷനോ മാറ്റാനുകൂല്യങ്ങളോ ലഭിക്കുന്നവർ അർഹരല്ല.
ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ലെങ്കിൽ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐഡി കാർഡിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പുകൾ എന്നിവ സഹിതം 25ന് മുൻപായി അപേക്ഷിക്കണം. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റ് ആയ www.keralafilm.com ലൂടെ അപേക്ഷിക്കാം.