മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പാസ്സിനായി ഇനി പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട. പാസ്സ് ലഭ്യമാക്കാൻ ഓൺലൈൻ സംവിധാനമുണ്ട്.
പാസ്സ് ആവശ്യമുള്ളവർക്ക് www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അനുമതി ലഭിച്ചാൽ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു ലിങ്ക് മെസ്സേജ് ആയി വരും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പാസ്സ് പോലീസിനെ കാണിച്ചാൽ മതിയാകും.
പാസ്സ് ലഭിക്കാൻ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നത് ജനങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് ഇത്തരത്തിൽ ഓൺലൈൻ വഴി യാത്രാ പാസുകൾ നൽകാൻ തീരുമാനമെടുത്തതെന്ന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എന്നാൽ അത്യാവശ്യക്കാർക്ക് മാത്രമേ അനുമതി ലഭിക്കു എന്നതുകൂടി ഓർമിപ്പിക്കുകയാണ്. മെഡിക്കൽ ആവശ്യങ്ങൾ, മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ, ലോക്ക് ഡൗണിൽ കഴിഞ്ഞ ശേഷം കുടുംബത്തെ സന്ദർശിക്കാൻ, ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ കുടുംബാങ്ങങ്ങളെ മടക്കിക്കൊണ്ടു വരാൻ, ജോലിയിൽ പ്രവേശിക്കാൻ, കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീടുകളിൽ തിരികെയെത്താൻ, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് ജില്ല വിട്ടുപോകാൻ അനുമതി ലഭിക്കുക.
സർക്കാർ ജീവനക്കാരെയും ആവശ്യ സർവീസുകളെയും പാസ്സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.