Home General ജെ.സി. ഡാനിയേൽ രാജരത്ന അവാർഡുകൾ പ്രഖ്യാപിച്ചു

ജെ.സി. ഡാനിയേൽ രാജരത്ന അവാർഡുകൾ പ്രഖ്യാപിച്ചു

by Kochi Localpedia

ജെ.സി. ഡാനിയേൽ ഫിലിം വെൽഫെയർ അസോസിയേഷൻ ഏർപ്പെടുത്തിയ ജെ.സി. ഡാനിയേൽ രാജരത്ന അവാർഡുകൾ പ്രഖ്യാപിച്ചു. കവി പ്രഭാ വർമ്മ, സംവിധായകരായ ജോഷി, ടി.വി. ചന്ദ്രൻ, ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി, ഗീതു മോഹൻ ദാസ് എന്നിവർക്കും ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡോ.ഫാ. ചെറിയാൻ കലാഭവൻ എന്നിവർക്കാണ് ജെ.സി. ഡാനിയേൽ രാജരത്ന അവാർഡുകൾ. 28 ന് വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ജെ.സി. ഡാനിയേൽ രാജരത്ന അവാർഡ് നൈറ്റിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും.

J.C. Daniel Rajaratna Awards Announced

The J.C Daniel award was given by the J.C. Daniel Film Welfare Association. Daniel Rajaratna Awards were Announced for those who excel in art and other fields. Prabha Verma, Directors Joshi TV. Chandran and film stars Suraj Venjaramoodu, Indrans, Surabhi Lakshmi and Geethu Mohan Das, Mathew Chandrankunnel, Dr. Fr. Cherian Kalabhavan wll be given J.C. Daniel Rajaratna Awards for their excellence. Daniel Rajaratna awards will be presented on J.C.Daniel award night which will be held at town hall on the 28th at 5 pm. The function will be inaugurated by Minister Ramachandran Kadannappalli.

You may also like