സെന്റ് തെരേസാസ് കോളേജ് ഫ്രഞ്ച് ഭാഷാ വിഭാഗവും എറണാകുളം പബ്ലിക് ലൈബ്രറിയും ചേർന്ന് ഫ്രഞ്ച് സിനിമ പ്രദർശനം സംഘടിപ്പിക്കുന്നു. 16 മുതൽ 21 വരെ ദിവസവും 3 മണിക്ക് പബ്ലിക് ലൈബ്രറി ഹാളിലാണ് സിനിമകളുടെ പ്രദർശനം നടക്കുന്നത്. വിഖ്യാത ഫ്രഞ്ച് സിനിമ സംവിധായകൻ ജീൻ ലുക് ഗൊദാർദിന്റെ ജീവിതം കേന്ദ്രമാക്കി മൈക്കൽ ഹസ്നവിസിസ് സംവിധാനം ചെയ്ത ‘ഗൊദാർദ് മോൺ അമൗർ’ ആണ് ആദ്യം പ്രദർശിപ്പിക്കുന്ന സിനിമ. 17 ന് ലൗറെന്റ് ടൈറാർഡ് സംവിധാനം ചെയ്ത ലെസ് വാക്യാന്സസ് ദു പെറ്റിറ്റ് നിക്കൊളാസ്, 18 ന് ദി ഇൻടച്ചബിൾസ് (ഒളിവിയർ നക്കച്ചേ, എറിക് ടോളിടാനോ), 19 ന് ഫിലിപ്പീ ലെ ഗുവെ സംവിധാനം ചെയ്ത ദി വുമൺ ഓൺ ദി സിസ്ത് ഫ്ലോർ, 20 ന് മിഷൻ ക്ളിയോപാട്ര, 21 ന് അറ്റ് ഏറ്റെർനിറ്റിസ് ഗേറ്റ് (അലൈൻ ചബാട്) തുടങ്ങിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
French Film Festival
St. Teresa’s College French language department is organizing a French cinema exhibition with the the Ernakulam Public Library. The screening of films will take place in the Public Library Hall from 16th to 21st at 3 p.m. The film screening first is Goddard Mont Amour, directed by Michael Hasniewicz, based on the life of the great French filmmaker Jean-Luc Goddard. Les Vacantes du Petit Nicholas, directed by Laurent Tyrard on 17th, on 18th The Intouchables (Olivier Naccache and Eric Toledano) will be screened. The Woman on the Sixth Floor, directed by Philipp Le Guay on 19 th will be screened respectively. On 20th, films such as Cleopatra and At 21st At Eternity’s Gate (Alain Chabad) will be screened.