കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ സ്റ്റേഷനുകളിലും തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റഫോമിൽ പ്രവേശിക്കുന്നതിന് മുൻപ് യാത്രക്കാരുടെ ശരീര താപനില തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ച ശേഷം മാത്രമേ പ്ലാറ്റുഫോമുകളിലേക്ക് കടത്തിവിടുകയൊള്ളു.
ഇതുവരെ കൊച്ചി മെട്രോയുടെ 11 സ്റ്റേഷനുകളിലാണ് തെർമൽ സ്കാനിംഗ് ആരംഭിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഇത് മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. യാത്രയ്ക്ക് മുൻപായി കൈകൾ കഴുകുന്നതിനുള്ള സജ്ജീകരണങ്ങളും സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
Thermal Scanning in Kochi Metro
Thermal scanners have also been installed at Kochi metro stations in connection with the spread of coronavirus.
Passengers’ body temperature is checked with thermal scanners only before they enter the platform. Thermal scanning has already started in 11 stations of Kochi Metro. It will be extended to other stations in the coming days. The station also has hand washing facilities before the trip