ശാസ്ത്ര ഗവേഷണങ്ങൾക്കായി മഹാരാജാസിൽ രാജ്യാന്തര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളുമായി കേന്ദ്രീകൃത ഇൻസ്ട്രുമെന്റഷന് ഫെസിലിറ്റി ലാബ് തുറന്നു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അജ്ഞാത വസ്തുക്കൾ പോലും തിരിച്ചറിയാൻ കഴിയുന്ന ഗ്യാസ് ക്രോമാറ്റോഗ്രാഫ്, സ്കാനിങ് ഇലക്ട്രോ മൈക്രോ സ്കോപ്പ്, യുവി വിസിബിൾ സ്പെക്ടറോ ഫോട്ടോ മീറ്റർ തുടങ്ങി അത്യാധുനിക ഉപകരണങ്ങളാണ് ലാബിൽ സജ്ജമാക്കിയിരിക്കുന്നത്. മറ്റു സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും നിശ്ചിത തുക നൽകി ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.
An international standard lab has been opened at Maharajas College
The Centralized Instrumentation Facility Lab has opened in Maharajas for international research with scientific standards. The lab is equipped with state-of-the-art equipment such as gas chromatograph, scanning electro-microscope, UV Visible Specter or photo meter that can detect even unknown objects. Students of other institutions can avail of lab facilities for a fixed cost. State Planning Board member Dr B. Iqbal inaugurated the new research center.