319
മാസ്ക് ധരിപ്പിക്കാൻ ഒരു വ്യത്യസ്ത ചലൻജ്ജു്മായി കേരള പോലീസ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ സ്ഥിരമായി മാസ്ക് ധരിച്ചു നടക്കുവാൻ പ്രോത്സാഹിപ്പിക്കാനായി ഒരു ഓൺലൈൻ ചലൻജ്ജു് അവതരിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്. പോലീസിന്റെ ഫേസ്ബുക് പേജിൽ #baskinTheMask എന്ന പേരിലുള്ള ഹാഷ് ടാഗിൽ ഓൺലൈൻ ക്യാമ്പയിന് ഇതിനകം സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബാംഗങ്ങൾ മാസ്ക് ധരിച്ചു നിൽക്കുന്ന ഫാമിലി ഫോട്ടോയാണ് പേജിൽ പ്രസിദ്ധികരിക്കേണ്ടത്. പുതിയ ട്രെൻഡിലും, ഫാഷനിലുമുള്ള മാസ്കുകൾ ഉപയോഗിക്കാവുന്നതാണ്. മികച്ച ഫാമിലി മാസ്കിന് 5000 രൂപയും ആകർഷകമായ മാസ്കിന് 3000 രൂപയും സമ്മാനമായി ലഭിക്കും. ഇത്തരത്തിൽ എടുക്കുന്ന ഫോട്ടോകൾ kpsmc.pol @kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ 9497900440 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ്.