മാസ്ക് ഏറ്റവും കൂടുതൽ ആവശ്യമായ ഈ കൊറോണക്കാലത്ത് മാസ്ക് നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്യുകയാണ് തൃപ്പുണിത്തുറ ഹിൽപാലസ് പോലീസ്. പലയിടത്തും മാസ്ക് ലഭിക്കാത്ത സാഹചര്യം വന്നതോടെ ആശ വർക്കർമാരെയും വനിതാപൊലീസുകാരെയും അങ്ങ് വിളിച്ചു. മാസ്ക് നിർമ്മിക്കാമോ എന്ന ചോദ്യത്തിന് സമ്മതം കിട്ടിയപ്പോൾ മാസ്ക് നിർമ്മാണം ദേ.. ശടപടേന്ന് തുടങ്ങി. 3 തയ്യൽ മിഷ്യനുകളിൽ താളം ചവിട്ടി ദിവസേന ഉണ്ടാക്കുന്നത് 250 ലേറെ മാസ്കുകളാണ്. കഴുകി ഉപയോഗിക്കാവുന്ന മാസ്കുകളാണിവ. കൊച്ചി നഗരത്തിലെ ബസ് ജീവനക്കാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ മാസ്കുകൾ വിതരണം ചെയ്തത്.
Hill police show the way of public-serving
Mask is the most wanted equipment for fight against corona virus and the Thripunithura Hill Palace Police is distributing the mask free of charge. Masks are made by asha workers and women police. There are more than 250 masks that make up the rhythm of the 3 sewing machines daily. The masks were distributed to bus workers, health department workers, auto drivers and police officers in Kochi city.