ലോക്ക്ഡൗണിൽ യാത്രാ പാസുകൾ ഇനി പോലീസ് നൽകും
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സർക്കാർ അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് ലഭ്യമാക്കും. അടുത്ത ജില്ലകളിലേക്ക് അത്യാവശ്യ യാത്രകൾ ചെയ്യേണ്ടവർ ഇനി അതാത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർമാരെ സമീപിച്ചാൽ മതി.
കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക് പേജിലും പാസിന്റെ മാതൃക ലഭ്യമാക്കിയിട്ടുണ്ട്. മാതൃകയുടെ പ്രിന്റ് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്ക് നൽകണം. ഇമെയിൽ ആയോ പോലീസ് സ്റ്റേഷനുകളിൽ നേരിട്ടെത്തിയും പോലീസ് സ്റ്റേഷനുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സമയപരിധി ഉണ്ടെന്നുമാത്രം. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം. രാത്രി സമയങ്ങളിലുള്ള യാത്രകൾ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മറ്റുജില്ലകളിൽ യാത്ര ചെയ്യാൻ അനുവാദം ലഭിക്കുന്നവർ സാമൂഹിക അകലം പാലിച്ചുവേണം യാത്ര ചെയ്യാൻ എന്നും പോലീസ് മേധാവി അറിയിച്ചു.
ഇതാ യാത്രാ പാസ്സുകളുടെ മാതൃക :- https://drive.google.com/file/d/1MMaY4w0vNPmmcjRwMXbGFexoneFzkoFY/view?usp=sharing
അത്യാവശ്യ യാത്രക്കാർക്ക് മാത്രമാണ് ഇത്തരത്തിലുള്ള പാസുകൾ അനുവദിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ നമുക്ക് ഒറ്റക്കെട്ടാകാം.