സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംനെ സംഘടിപ്പിക്കുന്ന ബിസിനസ് സമ്മിറ്റും അവാർഡ് വിതരണവും 27 ന് ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടക്കും. കൂട്ടായ്മയുടെ സ്ഥാപകനായ വി ഗാർഡ് ഗ്രൂപ്പ് മേധാവി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഫിനാൻസ് എം.ഡി. ജോർജ് അലക്സാണ്ടർ, ഐഡി ഫ്രഷ് സിഇഒ പി.സി. മുസ്തഫാ എന്നിവർ മുഖ്യാതിഥികളായിരിക്കും. വിബിഎ അംഗങ്ങളുടെ സ്ഥാപനങ്ങൾ വിപണിയിലിറക്കുന്ന പുതിയ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുയും വിപണനോത്ഘാടനവും പരിപാടിയിയിൽ നടക്കും. കൂട്ടായ്മയിലെ അംഗങ്ങളായ മികവുറ്റ 9 സംരംഭകർക്കാണ് നവരത്ന അവാർഡുകൾ സമ്മാനിക്കുക. ഐഡി ഫ്രഷ് സാരത്ഥി പി സി മുസ്തഫയ്ക്കു ഇൻസ്പിറേഷണൽ അവാർഡും പ്രസ്തുത പരിപാടിയിൽ സമ്മാനിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയുന്ന ഏതാനും സംരംഭകർക്ക് കൂടി സമ്മിറ്റിൽ പങ്കെടുക്കാം. രെജിസ്ട്രേഷന് WWW.summit.vijayeebhava.org
Vijayee Bhava Business Summit and awards distribution on tomorrow
The business summit and awards presentation organized by the entrepreneurial group Vijayee Bhava Alumnae will be held at Lulu Bolgatti Convention Center on 27th. Kochousef Chittilapalli, head of the VGard Group, founder of the group, will inaugurate the event. Muthoot Finance MD George Alexander, CEO of ID Fresh Mustafa will be the chief guest. VBA members will launch new products, services and market launches at the event. The Nawaratna Awards are presented to 9 talented entrepreneurs who are members of the community. ID Fresh M.D. PC Mustafa will be given Inspirational Award. A few pre-registered entrepreneurs can also participate in the Summit. For Registration visit WWW.summit.vijayeebhava.org