ലോക്ക് ഡൗൺ മൂലം ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ആശ്വാസമായിരിക്കുകയാണ് ബോധി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. കലൂർ ബസ്സ്റ്റാൻഡ്, കാക്കനാട്,പാലാരിവട്ടം, എന്നിവിടങ്ങളിലുള്ള ഭക്ഷണം കിട്ടാതെ വലയുന്നവർക്കും അതിഥി തൊഴിലാളികൾക്കും നാനൂറോളം ഭക്ഷണപ്പൊതികളാണിവർ വിതരണം ചെയ്തത്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വൈകുന്നേരം ചായയും പലഹാരവും ഇവർ എത്തിച്ചുനൽകുന്നു. പള്ളിക്കരയിലെ പാചകശാലയിൽ ഉണ്ടാക്കുന്ന ഭക്ഷണമാണിവർ വിതരണം ചെയ്യുന്നത്.
Bodhi Foundation to feed the hungry
The Bodhi Foundation is working to provide relief to those who are undergoing food due to lockdown. They distributed around 400 food packs to the poor and the guest workers at Kaloor Bus Stand, Kakkanad and Palarivattom. They deliver evening tea and sweets to the police personnel on duty. They serve food made in the Pallikara kitchen.