അടച്ചിടൽ നാളുകളിൽ പ്രേക്ഷകർക്കായി രാമായണവും മഹാഭാരതവും മടങ്ങിയെത്തിയത്തിനു പിന്നാലെ ശക്തിമാനും മിനിസ്ക്രീനിലേക്കെത്തുന്നു. ശക്തിമാനെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
130 കോടി ഇത്യകാർക്ക് ദൂരദര്‍ശനിലൂടെ ഒരിക്കൽകൂടി ആസ്വദി ക്കാനുള്ള അവസരമുണ്ടാകും. ‘പ്രഖ്യാപനത്തിനായി കാത്തിരിക്കുക’ – ഖന്ന ട്വിറ്ററിൽ കുറിച്ചു. ഫോട്ടോഗ്രാഫറായ ‘പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രി’ എന്നായിരുന്നു മുകേഷ് ഖന്നയുടെ കഥാപാത്രത്തിന്റെ യഥാർത്ഥ പേര്.
1997 മുതൽ 2006 വരെ സംപ്രേക്ഷണം ചെയ്ത ശക്തിമാൻ പരമ്പര 520 എപിസോഡുകൾ പൂർത്തിയാക്കിയിരുന്നു. പിൽക്കാലത്തു പരമ്പര വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി പ്രേക്ഷേപണം ചെയ്തു. പരമ്പരയുടെ അനിമേഷൻ പതിപ്പ് 2011ൽ പുറത്തിറക്കിയിരുന്നു.
The comeback of ‘Shakthiman’
Following the return of Ramayana and Mahabharata to audiences during the closing days, Shaktiman returns to the miniseries. Actor Mukesh Khanna, who is best known for his role as Shaktiman, said on Twitter.
130 crores of people will have the opportunity to enjoy the Doordarshan once again. ‘Wait for announcement’ – Khanna posted on Twitter. Mukesh Khanna’s real name is photographer Pandit Gangadhar Vidyadhar Mayadhar Omkarnath Shastri.
The Shaktiman series, which aired from 1997 to 2006, had completed 520 episodes. Later, the series was translated and transmitted to different languages. An animated version of the series was released in 2011.