സ്ത്രീകളുടെയും കുട്ടികളുടെയും പരാതിതേടി പോലീസിന്റെ ഷെല്‍ട്ടര്‍ വാഹനം ഇനി പടിവാതില്ക്കല്.
വിവിധ കാരണങ്ങള്‍ കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് കഴിയാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനിമുതല്‍ വീടിന് സമീപമെത്തുന്ന പോലീസിന്റെ ഷെല്‍ട്ടര്‍ വാഹനങ്ങളില്‍ പരാതി നല്‍കാം.
പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാത്തവര്‍, അസുഖബാധിതര്‍, വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത ജീവിതസാഹചര്യമുളളവര്, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസിന്റെ പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ഒരു വനിതാ പോലീസ് ഓഫീസറും രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയില്‍ ആറ് ദിവസം തിരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കും. 2020 സ്ത്രീസുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കിയ ഈ പദ്ധതി വനിതാ ദിനത്തില്‍ നിലവില്‍ വന്നു. അശരണരും ആലംബഹീനരുമായ സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഭയമില്ലാതെ അവരുടെ പരാതികള്‍ പറയുന്നതിന് പ്രാപ്തരാക്കുന്നതിനും ഉദ്ദേശിച്ചുളളതാണ് പുതിയ പദ്ധതി.
Women and children no longer have to go to the police station to complain: Shelter Vehicle is available for help
Women and children who cannot come to the police station for various reasons and lodge a complaint can lodge a complaint in police shelter vehicles.
The new plan of the police is for those who are unable to travel without help, the sick, the living conditions and the children who cannot afford to leave home. A team comprising one female police officer and two women police officers will arrive at selected locations six days a week to receive complaints. This project was implemented by the Kerala Police as a part of celebrating 2020 Women’s Safe Year. The new scheme is aimed at boosting confidence and empowering vulnerable and vulnerable women to report their complaints without fear.