267
സ്വകാര്യ മേഖലയിലും ‘ആരോഗ്യ സേതു’ നിർബന്ധം
തുടക്കത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രം നിർബന്ധമാക്കിയിരുന്ന ആരോഗ്യ സേതു മൊബൈൽ ആപ്പ് മറ്റ് മേഖലകളിക്കു കൂടി വ്യാപിപ്പിച്ചു. ഇതോടെ സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾക്കും ആപ്പ് ഡൌൺലോഡ് ചെയ്യണ്ടത് ആവശ്യമായി മാറിയിരിക്കുകയാണ്. ജീവനക്കാർ അത് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത്. അതാതു സ്ഥാപന മേധാവികൾക്കായിരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നു. മാത്രമല്ല കോവിഡ് വ്യാപനം ഏറിവരുന്ന മേഖലകളിൽ താമസിക്കുന്ന സാധാരണക്കാരും ഈ മൊബൈൽ ആപ്പിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നു സർക്കാർ ആവശ്യപ്പെടുന്നുണ്ട്.