211
റവന്യു വകുപ്പ് നൽകുന്ന 24 സർട്ടിഫിക്കറ്റുകൾ പൊതുജനങ്ങൾക്ക് മൊബൈൽ ഫോൺ മുഖേന ‘എം കേരള’ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
ലോക്ഡോണിന് ശേഷം തുറക്കുമ്പോൾ വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ ഈ ആപ്പ് ഉപയോഗിക്കാം.
അപേക്ഷ സമർപ്പിക്കാനും ഫീസ് ഒടുക്കാനും സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാനും ആപ്പിലൂടെ സാധിക്കും.
ഗൂഗിൾ പ്ലേ സ്റ്റോർ, ഐ.ഒ. ഐ.എസ് ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
നിർദിഷ്ട ഫീസ് ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, യു. പി.ഐ ഭാരത് ക്യുആർ എന്നീ ഇ-പയ്മെന്റ്റ് മോഡുകളിൽ ഒടുക്കാം. സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്ന മുറക്ക് ലഭ്യമാകും. സംശയങ്ങൾക്ക് :919633015180