പ്രൈവറ്റ് ബസുകളില്‍ കയറുന്നവര്‍ക്കും ഇനി സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാം. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജ്, കാക്കനാട് ബസ്റ്റാന്റിലെ പ്രൈവറ്റ് ബസുകളിൽ സാനിറ്റൈസർ സ്ഥാപിച്ചത്.
ഇരുവാതിലുകളിലും സ്ഥാപിച്ചിരിക്കുന്ന ഈ സംവിധാനം യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാം. തൃക്കാക്കര ഭാരത മാത കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ,ഭാരത മാത ബിഫോർ പി.ബി.ഒ.എ.,കാപ്സ് എറണാകുളം ,അയോധ്യ സ്പോർട്സ് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് മാനേജർ റവ.ഡോ.അബ്രാഹം ഒലിയപ്പുറത്ത് പി ബി.ഒ.എ ഭാരവാഹികളായ ഇ കെ.ഉമ്മർ ,
കെ.ബി.സുനീർ, ഫാ: ബിൻറോ കിലുക്കൻ ഡോ. ഷീന ,അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
Those who get on the bus will say ‘Break the chain’! Bharat Mata College by sanitizer in private buses!
As a precaution against curbing corona expansion for public transport users, the sanitizers were set up in private buses by Thrikkakara Bharat Mata College,in Kakkanad bus stand. The system is installed on both doors and can be used by commuters, bus workers and the public. The event was jointly organized by the Department of Social Work, Bharat Mata PBOA, Caps Ernakulam and Ayodhya Sports. College Manager, Rev. Dr. Abraham Oliyapurath, PBOA officers E.K.Ummar,KB Suneer, Fr. Binto Kilukkan,Dr.Sheena and the teachers and students led.