സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സമുദ്രോൽപന്നം, കയർ, കശുവണ്ടി, തടിവ്യവസായം, അരിമില്ലുകൾ, സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്കരണം, നിർമ്മാണം തുടങ്ങിയ മേഖലകൾക്ക് പ്രവർത്തനാനുമതി നൽകിയില്ലെങ്കിൽ വ്യവസായ – വാണിജ്യ മേഖലകളിൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). വാണിജ്യ-വ്യവസായ സംഘടനാ പ്രതിനിധികൾക്കുള്ള വെബ് പ്ലാറ്റഫോം വഴി (ഫിക്കി) സംഘടിപ്പിച്ച സെമിനാറിലാണ് ആവശ്യം ഉയർന്നത്.
ഇതര-സംസ്ഥാന തൊഴിലാളികൾ അടച്ചിടൽ കാലാവധി കഴിഞ്ഞാലുടനെ കേരളം വിടാൻ സാധ്യതയുണ്ട്. അതിനാൽ തൊഴിൽ മേഖലയിലുണ്ടാകുന്ന സ്തംഭനാവസ്ഥ പരിഗണിച്ച് ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കും പരമ്പരാഗത വ്യവസായങ്ങൾക്കും നിയന്ത്രിതമായ രീതിയിലെങ്കിലും പ്രവർത്തനാനുമതി നൽകണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
ഫിക്കി സംസ്ഥാന കോ- ചെയർമാൻ ദീപക് എൽ അസ്വാനി, വിവിധ സംഘടനകളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
FICCI wants small industries to operate
According to the Federation of Indian Chambers of Commerce and Industry (FICCI), if the micro and small and medium enterprises are not given access to seafood, coir, cashew, timber industry, rice mill, spice, food processing and manufacturing sectors, there will be a serious crisis. The demand was high during a seminar organized by the web platform for commercial and industrial organization representatives (FICCI).
Non-state workers are likely to leave Kerala soon after the closure. The seminar therefore demanded that small and medium enterprises and traditional industries be given at least restrictive functioning to address the stagnation in the workforce.
FICCI State Co-Chairman Deepak El Aswani and representatives of various organizations participated in the seminar.