ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ് ) വിദ്യാർത്ഥികൾ. മാർച്ചിൽ ക്ലാസുകൾ അവസാനിക്കാറായപ്പോളാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് വൈസ് ചാൻസിലർ ക്ലാസുകൾ ഓൺലൈൻ ആക്കാൻ അധ്യാപകർക്ക് നിർദേശം നൽകി.
‘മൂഡിൽ’ ലേണിങ് മാനേജ്മെന്റ് സിസ്റ്റം വഴി ക്ലാസുകൾ നയിക്കാൻ എല്ലാ അധ്യാപകരും പ്രാപ്തരായിരുന്നു.
100 അധ്യാപകരും 1000 വിദ്യാർത്ഥികളും മൂഡിൽ പ്ലാറ്റ്ഫോമിൽ ദിവസേന ലോഗിൻ ചെയ്യുന്നു.
ക്ലാസ്സുകളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ , ഓഡിയോ ക്ലാസുകൾ, ക്ലാസ്സ് നോട്ടുകൾ, അസൈന്മെന്റുകൾ, എന്നിവയെല്ലാം മൊഡ്യൂൾ തിരിച്ചു വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.
വെബ് എക്സ്, ഗൂഗിൾ മീറ്റ്, തുടങ്ങിയ വിനിമയ വേദികൾ വഴിയും അധ്യാപകർ ക്ലാസ് നയിക്കുന്നു.
കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നൽകും.