ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ബംഗാളുകാർക്ക് അതിജീവനത്തിനുള്ള
പ്രത്യേക പദ്ധതിയുമായി ബംഗാൾ സർക്കാർ.
സ്നേഹസ്പർശം എന്ന അർത്ഥം വരുന്ന ‘സ്നേഹർ പരസ്’ പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുന്ന 40 ലക്ഷം പേർക്ക് കരുതൽ ഏകനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ മാത്രം പത്തുലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്. കോഴിക്കോട്ടെ മാറാടിൽ പത്തു വർഷം മുൻപ് സ്പർശം പദ്ധതിക്ക് തുടക്കമിട്ട കളക്ടർ പി ബി സലീം തന്നെയാണ് ബംഗാളിലെ പദ്ധതിക്ക് പിന്നിലും. ബംഗാളിലെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ‘സ്നേഹർ പരസ്’ സംസ്ഥാന നോഡൽ ഓഫീസറുമാണ് സലിം ഇപ്പോൾ.
തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ ഒരു മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഞായറാഴ്ച വരെ 6.23 ലക്ഷം പേരാണ് ഇതുവഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്തവർക്ക് അടിയന്തിര സഹായം എന്ന നിലയിൽ ആയിരം രൂപ നൽകുന്നുണ്ട്.
ബംഗാളികൾക്ക് കൈത്താങ്ങായി ‘സ്നേഹർ പരസ്’
215
previous post