കേരളത്തിലെ ഏറ്റവും പ്രമുഖ വിനോദകേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ വാസ്കോഡ ഗാമ സ്ക്വയറിന്റെറ മിനിക്കുപണികൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു.കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 1.95 കോടി രൂപ ചിലവഴിച്ചു നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കു ലോക്ക് ഡൗൺ കാലത്തും വിശ്രമമില്ല. നടപ്പാത വീതികൂട്ടിയുള്ള സൗന്ദര്യവല്കരണം, ഭിന്നശേഷിക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ, കാനകൾ പുനഃസ്ഥാപിക്കൽ, മരങ്ങൾക്കു സംരക്ഷണ കവചം തീർക്കൽ എന്നിങ്ങെനെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. മുഖം മിനുക്കലിന് ശേഷം ബീച്ചിന്റെ സൗന്ദര്യത്തെ കൂടെ ചേർത്ത് നിർത്തിക്കൊണ്ട് പൊതു ചടങ്ങുകളും, സംഗീത, സാംസ്കാരിക പരിപാടികളും നടത്താൻ സാധിക്കുന്ന രീതിയിലുള്ള സ്റ്റേജ് പ്ലാറ്റഫോംകളും ഒരുക്കുന്നുണ്ട്. പ്രഭാത – സായാഹ്ന സവാരിക്ക് പതിവായി ഇറങ്ങുന്നവർക്കു ബുദ്ധിമുട്ടു ഉണ്ടാക്കാത്ത രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സ്ഥലത്തു എത്തുന്നവർക്ക് വാഹന പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആണ് പുരോഗമന പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. നിർമ്മാണ പ്രവർത്തങ്ങൾ ഏതാനും മാസങ്ങൾക്കുളിൽ പൂർത്തീകരിക്പെടുന്നതോടെ ഈ വർഷാവസാനത്തോടെ ഫോർട്ട് കൊച്ചിയുടെ പരമ്പരാഗത വിനോദ കലാപ്രവത്തനങ്ങൾക്കു കൂടുതൽ കരുത്തു നൽകികൊണ്ട് ടൂറിസം മേഖലയിൽ ഉണർവ് സൃഷ്ടിക്കാനുകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.