കേന്ദ്ര വ്യമോയന വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് രണ്ടു മാസമായി നിർത്തി വച്ചിരുന്നു ആഭ്യന്തര വിമാന സർവിസുകൾ ഇന്ന് മുതൽ കൊച്ചിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുനരാരംഭിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 113 സർവിസുകൾ ഉണ്ടായിരിക്കും. എയർ ഏഷ്യ, എയർ ഇന്ത്യ, അലയൻസ് എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ്സ്, എന്നീ കമ്പനികളാണ് ആദ്യഘട്ടത്തിൽ സർവിസുകൾ നടത്തുന്നത്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ, വെബ് ചെക്കിൻ, ആരോഗ്യസേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിങ്ങെനെയുള്ള സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. അതുപോലെതന്നെ എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത സൈറ്റിൽ (https://covid19jagratha.kerala.nic.in) നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഒന്നിലധികം യാത്രക്കാർ ഒരേ ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരങ്ങളും രെജിസ്ട്രേഷൻ സമയത്തു കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. രോഗലക്ഷണമില്ലാത്തവർ ഹോം ക്വാറന്റണിൽ പോകാവുന്നതാണ്. എന്നാൽ രോഗ ലക്ഷണമുള്ളവർ ഇന്സ്ടിട്യൂഷനൽ ക്വാറന്റണിലോ ആശുപത്രിയിലേക്കോ മാറ്റപ്പെടും.
ആഭ്യന്തര വിമാന സർവീസ് ഇന്നുമുതൽ
310
previous post