നിയത്രണങ്ങൾ കടുപ്പിക്കുന്നതോടൊപ്പം സഹായഹസ്തവുമായി കൊച്ചി സിറ്റി പോലീസ്
സിറ്റിയിൽ പുതിയ കണ്ടൈണെമെന്റ് സോണുകൾ കൂടി വന്നതോടെ കേരളാ പോലീസ് അവശ്യ സാധനങ്ങൾ വീട്ടിലേക്കു എത്തിച്ചുകൊടുക്കുന്ന ജോലി കൂടി ഏറ്റെടുത്തിരിക്കുന്നു. ‘അമൃതം’ പദ്ധതിയുടെ ഭാഗമായി ആവശ്യക്കാരുടെ വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന ദൗത്യം ശ്രമകരമാണെങ്കിലും കോവിഡ് നഗരത്തിൽ തീവ്രമായ സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു സഹായഹസ്തവുമായി സിറ്റി പോലീസ് കടന്നു വന്നിരിക്കുന്നത്. ഐജിയും ജില്ലാ പോലീസ് മേധാവിയുമായ വിജയ് സാഖറെയാണ് അമൃതം പദ്ധതി നടത്തിപ്പിനായി ജില്ലയിൽ ചുക്കാൻ പിടിക്കുന്നത്. കാസർഗോഡ് ജില്ലയിൽ കോവിഡ് -19 സ്പെഷ്യൽ ഓഫീസറായിരിക്കെ അവിടങ്ങളിലെ കൺടൈന്മെന്റ്സോണിലായിരുന്നു ആദ്യ പരീക്ഷണം. ഇതിനോടനുബന്ധിച്ച ഒരു പോസ്റ്ററും പോലീസ് കഴിഞ്ഞ ദിവസം പുറത്തിറക്കി. കൊച്ചിയിൽ ആദ്യമായി ഇത് പ്രയോഗിച്ചത് തേവര കണ്ടൈൻമെൻറ് സോണിൽ ആയിരിന്നു. ഇതിനു പുറകെ മറ്റു സോണുകൾ വന്നതോടെ അവിടെയും ഇത് നടപ്പിലാക്കുകയും വിജയിപ്പിക്കുകയും ചെയ്തു. ബുദ്ധിമുട്ടുകൾ അറിയിക്കാൻ ഹെൽപ് ലൈൻ നമ്പറായ 8590202073 നിലവിലുണ്ട്. ഇതിലേക്ക് വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാൻ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് വരുന്ന കോളുകൾ പുനഃപരിശോധിച് ആവശ്യങ്ങൾ വ്യക്തമാക്കിയ ശേഷം സാധനങ്ങൾ വീട്ടിലെത്തിക്കുകയാണ് ചെയുക. കൂടുതലായും മരുന്നും മറ്റ് അവശ്യ ഭക്ഷണ സാധങ്ങൾക്കായിട്ടാണ് പോലീസ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. Help line number: 8590202073
Police to deliver groceries in containment zones in city
With the surge of new containment zones in the city, the Police has taken on the role of delivering groceries at door steps. Police are now delivering essential goods to the people in the containment zones under the ‘Amrutham’ Project in the wake of COVID-19 spread.
The Amrutham Project is the brainchild of Inspector General and District police Chief (Kochi City) Vijay Sakhare , who successfully implemented it in Kasargod district where he served as a special officer for COVID-19 containment. Mr. Sakhare also launched a poster campaign of Amrutham Project on Tuesday.
The system was initially launched in the city when Thevara was declared a containment zone. It was expanded after new containment zones emerged due to new infections.
A helpline number (8590202073) was also set up so that people in the containment zones can send their grievances to the number via whatsapp, which was forwarded to the respective stations.
As of Tuesday there were containment zones in seven police station limits. As a result the number of calls gradually increased over the last couple of days. At the COVID-19 cell a home guard was specially deployed to attend the calls.
On getting the order the police station reconfirms it and the essentials are then collected and delivered at their doorstep.