കാക്കനാട് ആർ. ടി. ഓ. ഓഫീസിൽ അപേക്ഷകൾക്കായി ‘ഡ്രോപ്പ് ബോക്സ്’.
പ്രവേശനം നിയന്ത്രണങ്ങൾക്കു വിധേയം.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിൽ ഭരണ സിരാകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിൽ ചില നിയന്ത്രണങ്ങൾ ഏർപെടുത്തുവാൻ അധികൃതർ നിർബന്ധിതരായിരിക്കുന്നു. മുൻപൊരിക്കൽ സൂചിപ്പിച്ചതുപോലെ ഇനി മുതൽ എറണാകുളം ആർ ടി ഓ യിൽ നിന്നു പൊതു ജനങ്ങൾക്കു തടസങ്ങളില്ലാതെ സേവനം ലഭ്യമാക്കുന്നതിന് അപേക്ഷകൾ കലക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം 42 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച് സ്വന്തം മേൽവിലാസം, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ കവർ നിർബന്ധമായും ഉണ്ടായിരിക്കണം.15 ദിവസത്തിനകം സേവനം പൂർത്തീകരിച് മറുപടി ലഭ്യമയിലായെങ്കിൽ അപേക്ഷകന് www.parivahan.gov.in എന്ന വെബ്സൈറ്റിലോ www.mvdkerala.gov.in എന്ന സൈറ്റിലോ കയറിയ ശേഷം know your application status എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിലവിലെ അവസ്ഥ അറിയാവുന്നതാണ്. അതിനു ശേഷം പരാതി ഉണ്ടെങ്കിൽ ജോയിന്റ് ആർ ടി ഓ യെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. 8547639007, 8281786066 എന്നി നമ്പറുകളിൽ രാവിലെ 11 മുതൽ 1 മണി വരെയുള്ള സമയത്തു വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാവുന്നതാണ്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം www.mvdkerala.gov.in എന്ന സൈറ്റിൽ നിന്ന് ഇ-ടോക്കൺ എടുത്ത ശേഷം മാത്രമേ ഓഫീസ് സന്ദർശനം അനുവദിക്കുകയുള്ളു.